ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഓഫീസില്‍ എത്തി.

കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍, വാദ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനില്‍ കോടിക്കണക്കിന് മൂല്യംവരുന്ന വസ്തുവകകകള്‍ ഉണ്ടെന്ന കേസില്‍ വാദ്രയ്‌ക്കെതിരെ നിലവില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2018ലാണ് വാദ്രയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കേസ് രജിസ്റ്റര്‍ ചെയ്തത്. പലവട്ടം വാദ്രയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അതേസസമയം കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് വാദ്രയുടെ വാദം.

content highlights: income tax officials reaches at robert vadra's office, will record statememnt