Photo/ Screen Grab
ലഖ്‌നൗ: ചോരവാര്‍ന്ന നിലയില്‍ സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീഡിയോ പകര്‍ത്താന്‍ തിരക്കുകൂട്ടി ജനം. യു.പിയിലെ കനൗജിലാണ് നടുക്കുന്ന സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ക്രൂരത പുറത്തെത്തിയത്. സഹായം അഭ്യര്‍ഥിച്ചു കരയുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. എന്നാല്‍ ചുറ്റും കൂടിനിന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു.
ഒടുവില്‍ പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയേയുമെടുത്ത് ഓടുന്ന പോലീസുകാരന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വീട്ടില്‍നിന്ന് കാണാതായ പതിമൂന്നുകാരിയെ തലയിലുള്‍പ്പെടെ സാരമായ പരിക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം നടന്നോയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: up, girl injured, crime, minor girl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..