ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ കാന്‍സര്‍ കേസുകള്‍ 12 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
2020-ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ കേസുകളില്‍ 27.1 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായതാണ്. രാജ്യത്തിന്റെ വടക്കു-കിഴക്കന്‍ ഭാഗത്താണ് ഇത്തരം കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവും ചെറുകുടലിനെ ബാധിക്കുന്ന അര്‍ബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്.
പുരുഷന്മാരില് ശ്വാസകോശം, വായ്, വയറ്, അന്നനാളം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് കൂടുതല്‍ കാണുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവുമാണ് സാധാരണം. ചൊവ്വാഴ്ചയാണ് ദി നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപ്പോര്‍ട്ട് 2020 ഐ.സി.എം.ആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചും ചേര്‍ന്ന് പുറത്തിറക്കിയത്.
കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവില്‍ കാണുന്ന പ്രവണതകളും മരണനിരക്കും ചികിത്സയെ കുറിച്ചുമെല്ലാം റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. 2020-ല്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കാന്‍സര്‍ കേസുകളില്‍ 6,79,421 പേര് പുരുഷന്മാരും, 7,12,758 പേര് സ്ത്രീകളുമാണ്. 2025 ആകുന്നതോടെ ഇത് യഥാക്രമം 7,63,575, 8,06,218 ആയി ഉയരുമെന്നാണ് ഡേറ്റകള്‍ വ്യക്തമാക്കുന്നത്.
Content Highlights:In next 5 years cancer cases in India will rise to 12 %:ICMR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..