ഗോമാതാ നാമത്തിലും..; സത്യപ്രതിജ്ഞയിൽ വ്യത്യസ്തരായി കർണാടക മന്ത്രിമാർ


ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് | Photo: ANI

ബെംഗളൂരു: സത്യപ്രതിജ്ഞയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി കര്‍ണാടകയിലെ പുതിയ മന്ത്രിസഭ. ദൈവനാമത്തില്‍ സത്യവാചകം ചൊല്ലുന്നത് പതിവാണെങ്കിലും ഗോമാതാവിന്റേയും കര്‍ഷകരുടെയും പേരില്‍ വരെ ചിലര്‍ സത്യപ്രതിജ്ഞ ചെയ്തു. ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

മൃഗസംരക്ഷണ വകുപ്പു മുന്‍മന്ത്രി പ്രഭു ചൗഹാനാണ് ഗോമാതാ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, വിജയനഗര വിരൂപാക്ഷയുടെയും അമ്മയുടെയും ഭുവനേശ്വരി(കര്‍ണാടകയില്‍ ആരാധിക്കുന്ന ഒരു ദേവത)യുടെയും പേരിലായിരുന്നു ആനന്ദ് സിങ് സത്യവാചകം ചൊല്ലിയത്. വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് പ്രതിനിധീകരിക്കുന്നത്. ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി. ബില്‍ഗിയില്‍നിന്നുള്ള എം.എല്‍.എയാണ് നിരാണി.

മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ജൂലൈ 28-നാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരെ നിശ്ചയിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented