വോട്ടര്‍പട്ടിക തയ്യാറായാലുടന്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ്; സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ


Amit Shah | Photo - ANI

ബരാമുള്ള: വോട്ടര്‍പട്ടിക തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ബരാമുള്ളയില്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം നടത്തിയത്. സുതാര്യത ഉറപ്പുവരുത്തിയാവും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും. അവര്‍ ഭരണം നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

താഴ്‌വരയില്‍ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കി രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനുമായി യാതൊരു സന്ധിസംഭാഷണത്തിനും ഇന്ത്യ തയ്യാറല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.90-കള്‍ മുതല്‍ കശ്മീരില്‍ മാത്രം 42000 ജീവനുകളാണ് തീവ്രവാദി ആക്രമണത്തില്‍ പൊലിഞ്ഞത്. തീവ്രവാദം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം 'അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി' കുടുംബവുമാണ്. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. ദുര്‍ഭരണവും അഴിമതിയും വികസനമില്ലായ്മയുമാണ് അവരുടെ മുഖമുദ്രയെന്നും ഷാ കുറ്റപ്പെടുത്തി.

ചിലര്‍ എപ്പോഴും പാകിസ്താനെ കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ, തനിക്കറിയേണ്ടത് പാക് അധീന കശ്മീരിലെ എത്ര ഗ്രാമങ്ങളില്‍ വൈദ്യുത കണക്ഷന്‍ ഉണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ്. ചിലര്‍ പറയുന്നുണ്ട്, കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ചർച്ച നടത്തണമെന്ന്. പക്ഷെ, എന്തിനാണ് നമ്മള്‍ പാകിസ്താനുമായി സംസാരിക്കുന്നത്? അത് നടക്കില്ല. പകരം ബാരാമുള്ളയിലേയും കശ്മീരിലേയുമെല്ലാം ജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കും. മോദി സര്‍ക്കാര്‍ ഭീകരവാദം അനുവദിക്കില്ല, അത് പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു.

Content Highlights: In Kashmir, Amit Shah Rules Out Talks With Pak, Says Won't Tolerate Terror


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented