വീടുകളില്‍ വിള്ളല്‍: 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും, രക്ഷാപ്രവര്‍ത്തനത്തിന് ഹെലിക്കോപ്റ്ററും


മണിടിഞ്ഞു താഴ്ന്നത് അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു

ജോശിമഠിലെ വീടുകളിലൊന്ന് മണ്ണിടിഞ്ഞ് തകർന്ന നിലയിൽ | Photo: PTI

ദെഹ്‌റാദൂണ്‍: വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളല്‍ വീണും ഭൂമി ഇടിഞ്ഞുതാഴ്ന്നും നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. അടിയന്തരമായി മാറ്റാനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധാമി ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും.

മണിടിഞ്ഞു താഴ്ന്നത് അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. മനുഷ്യവാസമേഖലകളിലും കെട്ടിടങ്ങള്‍, ഹൈവേകളും നദിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളിലും മണ്ണിടച്ചിലുണ്ടാവുന്നതിനെക്കുറിച്ച് ഈ സംഘം പരിശോധന നടത്തും.

പെട്ടെന്ന് എടുക്കേണ്ട നടപടികളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട പരിഹാരങ്ങളിലും ഉടന്‍ തന്നെ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കണമെന്നും ധാമി നിര്‍ദ്ദേശം നല്‍കി.

നൂറുകണക്കിന് വീടുകളില്‍ വിള്ളലുകളുണ്ടാവുന്നതും ഭൂമിയിടിഞ്ഞ് താഴുന്നതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ജോശിമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായത്. നഗരത്തിലെ 561 വീടുകള്‍ അപകടനിലയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകീട് ഒരു ക്ഷേത്രം തകര്‍ന്നുവീണിരുന്നു. നിരന്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ് പ്രതിഭാസത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, ഇതിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ടാവാമെന്നും അത് പെട്ടെന്നുണ്ടായതുമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Content Highlights: In Joshimath Evacuation From Danger Zones Choppers On Standby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented