തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മികച്ച വിജയം; ജമ്മുവില്‍ ബി.ജെ.പി.


ശ്രീനഗറിൽ വിജയമാഘോഷിക്കുന്ന നാഷണൽ കോൺഫറൻസ് സ്ഥാനാർഥി |ഫോട്ടോ:പി.ടി.ഐ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഗുപ്കാര്‍ സഖ്യത്തിന് മികച്ച വിജയം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും ഗുപ്കാര്‍ സഖ്യവും കൂടി 20 ജില്ലകളില്‍ 13 എണ്ണത്തിന്റെ ഭരണം പിടിച്ചു. അതേ സമയം ജമ്മു മേഖലയില്‍ ബി.ജെ.പിയാണ് മുന്നേറ്റമുണ്ടാക്കിയത്.

ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി. തുടങ്ങി ജമ്മു കശമീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ളതാണ് ഗുപ്കാര്‍ സഖ്യം. ജില്ല വികസന സമിതികളില്‍ ആകെയുള്ള 280 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം നൂറിലധികം സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 74 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 27 സീറ്റുകളില്‍ ജയിച്ചു. സി.പി.എം. അഞ്ചു സീറ്റുകള്‍ നേടി.

ഓരോ ജില്ലയിലും 14 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. 25 ദിവസങ്ങളിലായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ജില്ലയിലെ ഫലം പൂര്‍ണ്ണമായും പുറത്ത് വന്നിട്ടില്ല.

ജമ്മു മേഖലയില്‍ ബി.ജെ.പി. 71 സീറ്റുകള്‍ നേടിയപ്പോള്‍ ഗുപ്കാര്‍ സഖ്യം 35, കോണ്‍ഗ്രസ് 17 സീറ്റുകളില്‍ ജയിച്ചു. കശ്മീരില്‍ ഗുപ്കാര്‍ സഖ്യം 72 സീറ്റുകളില്‍ ജയിച്ചു. ബി.ജെ.പിക്ക് മൂന്ന് സീറ്റുകളില്‍ മാത്രമേ ജയിക്കാനായുള്ളൂ. കോണ്‍ഗ്രസ് 10 സീറ്റുകള്‍ നേടി.

വിജയഘാഷങ്ങളില്‍ മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള , മെഹബൂബ മുഫ്തി എന്നിവര്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ നേതാക്കള്‍ ഇറങ്ങിയിരുന്നില്ല. പ്രചാരണത്തിന് തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഭീകരബന്ധമാരോപിച്ച് ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത പി.ഡി.പി. നേതാവ് വാഹീദ് പാരാ പുല്‍വാമ ജില്ലയില്‍ വിജയിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി സജാദ് അഹമ്മദ് റെയ്‌നയെയാണ് പാരാ പരാജയപ്പെടുത്തിയത്.

Content Highlights: In J&K Local Polls-Gupkar Alliance Wins Big In Kashmir, BJP In Jammu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented