ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ സെക്യൂരിറ്റി പിൻവലിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി:ഡല്‍ഹിയിലുള്ള യു.കെ.ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. യു.കെ. ഹൈക്കമ്മീഷന് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കംചെയ്തു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖലിസ്ഥാന്‍ പ്രതിഷേധത്തിനും അതിക്രമത്തിനും പിന്നാലെയാണ് ഈ നടപടി.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ബാല്‍ക്കണിയില്‍ വലിഞ്ഞുകയറിയ ഖലിസ്ഥാന്‍ പ്രതിഷേധക്കാര്‍ ദേശീയ പതാക താഴെയിറക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
ഡല്‍ഹി ചാണക്യപുരി ശാന്തിപഥിലെ യുകെ മിഷന് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിന്റെ വസതിക്ക് മുന്നിലെ ബാരിക്കേഡുകളുമാണ് ബുധനാഴ്ച ഉച്ചയോടെ നീക്കംചെയ്തത്. ബാരിക്കേഡുകള്‍ നീക്കംചെയ്തിട്ടുണ്ടെങ്കിലും ഇവിടെ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
സുരക്ഷാ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ വാക്താവ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.
Content Highlights: In India’s tit-for-tat move, barricades for security outside UK mission removed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..