അരവിന്ദ് കെജ്രിവാളും ഭഗന്ത് മനും പ്രചാരണത്തിനിടെ, വിജയിച്ച സിമ്രഞ്ജിത് സിങ് മൻ | ഫോട്ടോ:PTI,AFP
ഛണ്ഡീഗഢ്: പഞ്ചാബില്‍ അട്ടിമറി ജയത്തിലൂടെ അധികാരം പിടിച്ചെടുത്ത് ആറ് മാസം പിന്നിടുംമുമ്പ് ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ച തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് സിങ് മന് രാജിവെച്ച സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപിയെ ഞെട്ടിച്ച് ശിരോമണി അകാലിദള്‍ (അമൃത്സര്‍) വിജയം നേടി. ശിരോമണി അകാലിദള്‍ (അമൃത്സര്‍) പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ സിമ്രഞ്ജിത് സിങ് മന് ആണ് 5822 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
എഎപിക്കായി മത്സരിച്ച ഗുര്‍മയില്‍ സിങ് രണ്ടാമതെത്തി. കോണ്‍ഗ്രസിന്റെ ദല്‍വിര്‍ സിങ് ഗോല്‍ദി മൂന്നാമതും ബിജെപിയുടെ കേവല്‍ സിങ് ധില്ലന് നാലാമതും ഫിനിഷ് ചെയ്തു.
2019-ലെ തിരഞ്ഞെടുപ്പില്‍ ഭഗവന്ത് മന് ഇവിടെ നിന്ന് 1.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായി വിജയിച്ചിരുന്നത്. 2014-ല്‍ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു മനിന്റെ ഭൂരിപക്ഷം.
ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളടക്കം പ്രചാരണത്തിനിറങ്ങിയിട്ടും എഎപിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
Content Highlights: In Huge Setback, AAP Loses Bhagwant Mann's Seat In Lok Sabha Bypoll
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..