മദ്യപിച്ച് വാഹനമോടിച്ചു പോകാതെ നോക്കേണ്ടത് ബാറുടമ; ക്യാബ് ഒരുക്കണമെന്ന് ഗോവന്‍ മന്ത്രി


File Photo: Mathrubhumi

പനാജി: മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ഉപഭോക്താവിന് ക്യാബുകൾ നൽകാൻ ഗോവൻ ബാറുടമകൾക്ക് നിർദ്ദേശം. ഗോവൻ ഗതാഗത മന്ത്രി മൗവിൻ ഗോഡീഞ്ഞോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് സുരക്ഷാ വാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപിച്ചവർ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് നിയമമെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഗോവൻ മെഡിക്കൽ കോളേജിൽ വരുന്ന 20 ശതമാനത്തോളം ആശുപത്രി കേസുകൾ വാഹനാപകടങ്ങളാണ്. മദ്യപിച്ചു വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്യമായി നിയമം നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ഗോഡീഞ്ഞോ വ്യക്തമാക്കി

Content Highlights: In Goa, Bars And Restaurants Will Have To Arrange Cabs For Drunk Customers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented