രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ ബസന്ത് സോറന്റെ ഡല്‍ഹി സന്ദര്‍ശനം; അടിവസ്ത്രം വാങ്ങാനെന്ന് വിശദീകരണം


ഹേമന്ത് സോറനും ബസന്ത് സോറനും പിതാവ് ഷിബു സോറനൊപ്പം (ഫയൽ) |ഫോട്ടോ:PTI

റാഞ്ചി: ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് പുതിയ തലവേദനയായി സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന്റെ
വിവാദ പ്രതികരണം.

അടുത്തിടെ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്തിനെ തുടര്‍ന്ന് കനത്ത പ്രതിഷേധങ്ങളില്‍ തിളച്ചുമറയുന്ന ധുംകയില്‍ നിന്നുള്ള എംഎല്‍എയാണ് ബസന്ത് സോറന്‍.

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഇയാള്‍ ഡല്‍ഹി സന്ദര്‍ശനത്തിലായിരുന്നു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ബസന്ത് താന്‍ ഡല്‍ഹിയിലേക്ക് അടിവസ്ത്രം വാങ്ങാന്‍ പോയതായിരുന്നുവെന്നാണ് പ്രതികരിച്ചത്.

ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ബസന്ത് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. എംഎല്‍എ സ്ഥലത്തില്ലാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഡല്‍ഹി സന്ദര്‍ശനത്തിന്റെ കാരണം ആരാഞ്ഞ മാധ്യമങ്ങളോട് എംഎല്‍എയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,'എന്റെ അടിവസ്ത്രങ്ങളെല്ലാം തീര്‍ന്നു പോയി. അതിനാല്‍ കുറച്ച് വാങ്ങിക്കാന്‍ വേണ്ടിയാണ് പോയത്. ഡല്‍ഹിയില്‍ നിന്ന് അത് കൊണ്ടുവന്നു' ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കി. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടെന്ന് സമ്മതിച്ച ബസന്ത് സോറന്‍ ഇപ്പോള്‍ പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.

ബസന്തിന്റെ പ്രതികരണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി അട്ടിമറി സാധ്യതകളും അയോഗ്യത ഭീഷണിയും നേരിടുന്ന ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇപ്പോള്‍ ഇതിന് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ്.

ബസന്ത് സോറന്റെ പ്രതികരണം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ അസ്ഥിരതയ്ക്കിടയില്‍ കഴിഞ്ഞ ദിവസം ഹേമന്ത് സോറന്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി വിജയം നേടിയിരുന്നു. അതേ സമയം എംഎല്‍എമാരില്‍ പലരും ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെയാണുള്ളത്.

Content Highlights: Went to buy undergarments: Hemant Soren's brother clarifies his Delhi visit amid political unrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented