പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കില്ല


പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ന്യൂഡല്‍ഹി: സാധുവായ മനലീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പുക പരിശോധന സര്‍ട്ടിഫിക്കറ്റ്) കാണിക്കാതെ ഡല്‍ഹിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബര്‍ 25 മുതല്‍ തീരുമാനം നടപ്പിലാകുമെന്ന് ഡല്‍ഹി പരിസ്ഥിത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

സെപ്റ്റംബര്‍ 29 ന് നടന്ന പരിസ്ഥിതി, ഗതാഗത, ട്രാഫിക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായതെന്ന് മന്ത്രി വ്യക്തമാക്കി.



'ഡല്‍ഹിയില്‍ ഉയരുന്ന മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വാഹനങ്ങളില്‍ നിന്നുള്ള പുറന്തള്ളല്‍. അത് കുറയ്‌ക്കേണ്ടത് അനിവാര്യമായതിനാല്‍ വാഹനത്തിന്റെ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പെട്രോള്‍ പമ്പുകളില്‍ ഒക്ടോബര്‍ 25 മുതല്‍ ഇന്ധനം നല്‍കില്ലെന്ന് തീരുമാനിച്ചു' ഗോപാല്‍ റായ് പറഞ്ഞു.

സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. മാനദണ്ഡങ്ങള്‍ സംബന്ധിച്ചും വ്യക്തതയുണ്ടാക്കും.

ഡല്‍ഹി ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് 2022 ജൂലായ് 22 വരെ 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളുമടക്കം 17 ലക്ഷം വാഹനങ്ങള്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഓടിക്കുന്നത്. സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കുന്ന വാഹന ഉടമയില്‍ നിന്ന് 10000 രൂപ പിഴ ഈടാക്കനോ ആറ് മാസത്തെ തടവ് ശിക്ഷ നല്‍കുന്നതിനോ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ട്.

നടപടികളുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ആദ്യം പിയുസി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തും.

Content Highlights: In Delhi-Pollution Check Certificate Must To Buy Fuel From October 25


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented