ബസ് വാങ്ങുന്നതിലെ ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേട്; ഡല്‍ഹി സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ശുപാര്‍ശ


അനൂപ് ദാസ് കെ

അരവിന്ദ് കെജ്രിവാൾ | ചിത്രം: PTI

ഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും സിബിഐ അന്വേഷണം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ശുപാർശ ചെയ്തു. മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഎപി സര്‍ക്കാരിനേതിരായ മറ്റൊരു കേസുകൂടി സിബിഐയ്ക്ക് വിട്ടത്.

2019-ല്‍ ബസുകള്‍ വാങ്ങുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായുള്ള 2020-ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുന്‍പാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രാഥമികമായ പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടാനും ലഫ്.ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചില ക്രമക്കേടുകള്‍ പദ്ധതി നടത്തിപ്പിലുണ്ടായി എന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ കേസിലെ അന്വേഷണം സിബിഐയ്ക്ക് ശുപാര്‍ശ ചെയ്തത്.

ബസ്സുകള്‍ ടെന്‍ഡര്‍ നല്‍കുന്നതിനും വാങ്ങുന്നതിനുമായുള്ള കമ്മറ്റിയുടെ ചെയര്‍മാനായി ഗതാഗത മന്ത്രിയെ നിയമിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപം പരാതിയിലുണ്ട്. നേരത്തേ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് മദ്യനയക്കേസില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലഫ് ഗവര്‍ണറെന്നും ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും എഎപി ആരോപിച്ചു. എഎപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Content Highlights: In Delhi buses procurement case, LG’s nod for CBI probe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented