സൈറസ് മിസ്ത്രിയുടെ മരണം: കാര്‍ ഓടിച്ചിരുന്ന വനിതാഡോക്ടര്‍ക്കെതിരേ കേസ് 


സൈറസ്‌ മിസ്ത്രി, അപകടത്തിൽപ്പെട്ട കാറ് | Photo: ANI Photo

മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരേ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടസമയത്ത് അനഹിതയായിരുന്നു കാറോടിച്ചിരുന്നത്. മുംബൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് അനഹിത.

സെപ്റ്റംബര്‍ അഞ്ചിനാണ് മഹാരാഷ്ട്രയിലെ പല്‍ഘറില്‍ വച്ച് മിസ്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍, റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മിസ്ത്രിയുടെ സുഹൃത്തും സഹയാത്രികനുമായിരുന്ന ജഹംഗീര്‍ പന്‍ഡോളിനും ജീവന്‍ നഷ്ടമായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അനഹിതയ്ക്കും ഭര്‍ത്താവ് ഡാരിയസിനും അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.



അശ്രദ്ധമായും അമിതവേഗത്തിലും കാര്‍ ഓടിച്ചതാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. അതിനാലാണ് അനഹിതയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അനഹിതയുടെ ഭര്‍ത്താവ് ഡാരിയസിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞമാസം അവസാനമാണ് ഡാരിയസിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

മുംബൈയിലേക്കുള്ള യാത്രയില്‍ അനഹിതയായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഡാരിയസ് മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളുടെ മുന്നിലുണ്ടായിരുന്ന ഒരു കാര്‍ മൂന്നാം ലെയ്‌നില്‍നിന്ന് രണ്ടാം ലെയ്‌നിലേക്ക് നീങ്ങിയിരുന്നു. അനഹിതയും ഇതേ രീതി പിന്തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. സുഖം പ്രാപിച്ചുവരുന്നേയുള്ളൂ എന്നതിനാല്‍ അനഹിതയുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Content Highlights: In Cyrus Mistry Car Crash, Police Case Against Doctor Who Was Driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented