എട്ട് വര്‍ഷത്തിനിടെ 22.05 കോടി അപേക്ഷകളില്‍ കേന്ദ്രം ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ എട്ടുവര്‍ഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍ നിന്ന് കേന്ദ്രസർക്കാർ ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്. ലോക്‌സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. 2014-2022 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യത്യസ്ത വകുപ്പുകളിലായി റിക്രൂട്ടിങ് ഏജന്‍സികള്‍ 7,22,311 ഉദ്യോഗാര്‍ഥികളെയാണ് ശുപാര്‍ശ ചെയ്തതെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇതില്‍ 2021-22 വര്‍ഷത്തില്‍ 38,850 പേരെയാണ് നിയമിച്ചത്. 2020-21 വര്‍ഷത്തില്‍ 78,555 ഉദ്യോഗാര്‍ഥികളേയും 2019-20 വര്‍ഷത്തില്‍ 1,47,096 പേരെയും നിയമിച്ചു. 2018-19 വര്‍ഷത്തില്‍ 38,100, 2017-18ല്‍ 76,147, 2016-17 വര്‍ഷത്തില്‍ 1,01,333, 2015-16 വര്‍ഷത്തില്‍ 1,11,807 , 2014-15 വര്‍ഷത്തില്‍ 1,30,423 എന്നിങ്ങനേയും നിയമനങ്ങള്‍ നടന്നു.

ഈ എട്ട് വര്‍ഷത്തിനിടയില്‍ 22,05,99,238 അപേക്ഷകളാണ് ലഭിച്ചത്. തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴില്‍ സൃഷ്ടിക്കുന്നതിനുംകൂടിയാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

Content Highlights: In 8 Years, Over 7.22 Lakh People Got Central Government Jobs

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pm modi takes part in cleanliness drive swachh bharat mission

1 min

'ചൂലെടുത്ത് പ്രധാനമന്ത്രി'; ശുചിത്വ ഭാരതത്തിനായി പ്രവർത്തിക്കാൻ ആഹ്വാനം

Oct 1, 2023


rahul gandhi

1 min

പോരാട്ടം രണ്ട് ആശയങ്ങള്‍ തമ്മില്‍, ഒരു ഭാഗത്ത് ഗാന്ധിജി മറുഭാഗത്ത് ഗോഡ്‌സെ- രാഹുല്‍ഗാന്ധി

Sep 30, 2023


NIA

1 min

ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍; സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമെന്ന് പോലീസ്, ആയുധങ്ങള്‍ കണ്ടെത്തി

Oct 2, 2023

Most Commented