മണാലി-ലേ ഹൈവേയിലൂടെ സൈനിക സാമഗ്രികളുമായി ലഡാക്കിലേക്ക് നീങ്ങുന്ന ഇന്ത്യൻ സൈനിക സംഘം |Photo:PTI
ന്യൂഡല്‍ഹി: 2017-ലെ ഡോക്‌ലാം സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങള്‍ നിര്‍മിച്ചുവെന്ന് റിപ്പോര്‍ട്ട്. ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം നാല് ഹെലിപോര്‍ട്ടുകളുടെ പ്രവര്‍ത്തനവും തുടങ്ങി.
പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റ്‌ഫോര്‍ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകള്‍, അഞ്ച് ഹെലിപോര്‍ട്ടുകള്‍ എന്നിവയാണ് ചൈന മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി നിര്‍മിച്ചിട്ടുള്ളത്.
നിലവില്‍ തുടരുന്ന ലഡാക്ക് പ്രതിസന്ധിക്ക് ശേഷമാണ് ഇതില്‍ നാല് ഹെലിപോര്‍ട്ടുകളുടെ നിര്‍മാണം തുടങ്ങിയതെന്ന് സൈനിക അനലിസ്റ്റും സ്ട്രാറ്റ്‌ഫോര്‍ റിപ്പോര്‍ട്ടിന്റെ ലേഖകനുമായ സിം ടാക്ക് പറയുന്നു.
'2017-ലെ ഡോക്‌ലാം പ്രതിസന്ധി ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ ഒന്നടങ്കം മാറ്റിമറിച്ചതായി തോന്നുന്നു. ഇതിന് ശേഷം മൂന്ന് വര്‍ഷം കൊണ്ട് അവര്‍ വ്യോമത്താവളങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഹെലിപോര്‍ട്ടുകള്‍ എന്നിവയുടെ എണ്ണം ഇരട്ടയാക്കി' റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴും നിലനില്‍ക്കുന്ന ലഡാക്ക് പ്രതിസന്ധി മെയ് മാസത്തിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരേയും പ്രത്യേക സൈനിക യൂണിറ്റുകളേയും വിന്യസിച്ചതായി നേരത്തെ തന്നെ നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിര്‍ത്തി മേഖലയില്‍ നിയന്ത്രണം ഉറപ്പിക്കുന്നതിനുള്ള ചൈനയുടെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പിരിമുറക്കങ്ങളെന്നും സിം ടാക്ക് പറയുന്നു.
ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യനവീകരണം പൂര്‍ത്തിയായിട്ടില്ല. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിനാല്‍ ഇന്ന് ഇന്ത്യയുടെ അതിര്‍ത്തിയില്‍ കാണുന്ന ചൈനീസ് സൈനിക പ്രവര്‍ത്തനം ഒരു ദീര്‍ഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..