ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന് യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് പിറക്കുകയെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു.
പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
പുതുവര്‍ഷത്തിലെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക. ഏകദേശം 3,92,078 കുഞ്ഞുങ്ങള്‍ 2020 ജനുവരി ഒന്നിന് പിറക്കുമെന്നാണ് യൂണിസെഫ് കണക്കാക്കുന്നത്. ഇതില്‍ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താന്, ഇന്‍ഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകും.
ഇന്ത്യയില്‍ മാത്രം ജനുവരി ഒന്നിന് 67,385 കുഞ്ഞുങ്ങള്‍ പിറന്നു വീഴുമെന്നാണ് അനുമാനം. ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും, ഒപ്പം പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്. ചൈന(46299) നൈജീരിയ (26039) പാകിസ്താന് (16787) ഇന്‍ഡൊനീഷ്യ (13020) യുഎസ്(10452) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10247) എത്യോപ്യ (8493) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
അതേസമയം, 2018-ല്‍ മാത്രം 25 ലക്ഷത്തോളം നവജാത ശിശുക്കള്‍ ലോകത്ത് മരണപ്പെട്ടതായും യൂണിസെഫിന്റെ കണക്കുകളില്‍ പറയുന്നു. നേരത്തെയുള്ള ജനനം, പ്രസവത്തിനിടെയിലെ പ്രശ്നങ്ങള്‍, അണുബാധ തുടങ്ങിയവയാണ് ശിശുമരണങ്ങളുടെ പ്രധാന കാരണം.
Content Highlights: in 2020, first baby will be born in fiji, nearly 4 lakh babies born across the world, india is in top
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..