ഇമ്രാൻ ഖാനെ ഉന്നമിട്ടത് രണ്ടുപേർ: ഒരാൾ പിടിയിൽ, ഒരു പ്രവർത്തകന്‍ കൊല്ലപ്പെട്ടു; പ്രതികരിച്ച് ഇന്ത്യ


നിലവിലെ പാക് സർക്കാരിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ച് വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ കൂടി കണ്ടെയ്നറിൽ സഞ്ചരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

ഇമ്രാൻ ഖാൻ | Photo: AFP

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് അക്രമി. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റായി നയിക്കുകയാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. വെടിവെപ്പിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ബൈക്കിൽ ഗുജ്റൻവാലയിൽ എത്തിയത്. റാലിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് ഗുജ്റൻവാലയിൽ അമ്മാവന്റെ വീട്ടിൽ ഉപേക്ഷിച്ച് റാലിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഇയാൾക്ക് പുറമെ ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ച് മറ്റൊരാൾ കൂടി തോക്കുമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടു പേരുടെ കൈയിലും തോക്ക് ഉണ്ടായിരുന്നെന്നും ഒരാളുടെ പക്കൽ ഓട്ടോമാറ്റിക് റൈഫിൾ ആയിരുന്നെന്നുമാണ് വിവരം.പാക് സർക്കാരിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ച് വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽക്കൂടി കണ്ടെയ്നറിൽ സഞ്ചരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. പെട്ടെന്ന് കണ്ടെയ്നറിന് നേരെ അക്രമി വെടിയുതിക്കുകയായിരുന്നു. ഇമ്രാൻ ഖാന്റെ കാലിനാണ് വെടിയേറ്റത്. ഉടൻ തന്നെ ഇമ്രാൻ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഉടൻ തന്നെ അദ്ദേഹത്തെ ലാഹോറിലുള്ള ഷൗക്കത്ത് ഖാനൂം ആശുപത്രിയിലെത്തിച്ചു. ഇമ്രാൻ ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇമ്രാൻ ഖാനെ വകവരുത്താൻ മറ്റൊരു ഷൂട്ടർ എ.കെ. 47 തോക്കുമായി പ്രദേശത്തുണ്ടായിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് എ ഇൻസാഫിലെ നാലോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി സെനറ്റർ ഫൈസൽ ജാവേദ് പറഞ്ഞു. വെടിവെപ്പിൽ ഫൈസൽ ജാവേദിനും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മുഖത്താണ് ബുള്ളറ്റ് കൊണ്ടത്.

സംഭവത്തിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാകിസ്താനില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കേട്ടു. ആ വിഷയത്തിൽ ശ്രദ്ധപുലർത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

2007-ൽ റാലിക്കിടെ വെടിയേറ്റു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തെ ഓർമ്മിപ്പിക്കും വിധത്തിലായിരുന്നു ഇമ്രാനു നേരെയുണ്ടായ ആക്രമണമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Imran Khan Shot At Rally In Pakistan, Many Injured

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented