
ന്യൂഡല്‍ഹി: വിലക്കയറ്റവും ലഭ്യതക്കുറവും മൂലം ഇറക്കുമതി ചെയ്ത സവാളയ്ക്ക് ആവശ്യക്കാരില്ലാത്തത് സര്‍ക്കാരിന് തലവേദനയാകുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ ഉള്ളിയുടെയത്ര എരിവ് ഇല്ലാത്തതാണ് ആവശ്യക്കാരില്ലാത്തതിന് കാരണം. ഇറക്കുമതി ചെയ്ത 34,000 ടണ്‍ സവാളയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത്. സവാളയുടെ രുചിക്കുറവ് മൂലം സംസ്ഥാനങ്ങളൊന്നും ഇത് വാങ്ങാന്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് വിലകുറച്ച് വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കിലോയ്ക്ക് 25 രൂപയ്ക്ക് ഈ സവോള വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറക്കുമതി ചെയ്ത സവാള കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന അതേ വിലയ്ക്ക് വിറ്റഴിക്കുമ്പോള്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതി വിലയ്ക്ക് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വലിയ നഷ്ടത്തിനിടയാക്കിയേക്കും.
ഇറക്കുമതി ചെയ്ത സവാള ഇന്ത്യന്‍ സവാളയേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് കേടാവും. അതുകൊണ്ടുതന്നെ കൂടുതല്‍ ദിവസങ്ങള്‍ ഇത് സൂക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വിറ്റഴിക്കാനാവാതെ വരുന്നത് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാല ദ്വീപ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
content highlights: imported onions are not enough pungent, government plans to sell in discount rate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..