ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാ - ഒഡീഷ തീരങ്ങളില്‍ ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത


ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് - തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് - വടക്ക് കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്.

Photo: https:||twitter.com|mcbbsr

ന്യൂഡല്‍ഹി: മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിവിധ മേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുലാബ് എന്ന് പേര് നല്‍കപ്പെട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രാ - ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് - തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് - വടക്ക് കിഴക്കു മാറിയാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ചുഴലിക്കാറ്റ് ആകുന്നതെപ്പോൾ

കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കിലോ മീറ്റർ മുതൽ 88 കിലോ മീറ്റർ വരെ ആകുന്ന ഘട്ടത്തിമാണ് ചുഴലിക്കാറ്റായി മാറുന്നത്.

ഗുലാബ് ചുഴലിക്കാറ്റായി മാറിയ ശേഷം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടു കൂടി വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽ പുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയിൽ

ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എൻഡിആർഎഫ് 13 ടീമുകളെ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കി നിർത്തിയിട്ടുണ്ട്. അഞ്ച് ടീമുകൾ ഒഡിഷയും ബാക്കിയുള്ളവ ആന്ധ്രാപ്രദേശിലുമായിട്ടാണ് ഉള്ളത്.

അപകട സാധ്യതയുള്ളിടത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ വേണ്ടി സർക്കാർ വൃത്തങ്ങളോട് ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പികെ ജെയിൻ പറഞ്ഞു.

ഒഡിഷ ഡിസാസ്റ്റർ റാപിഡ് ആക്ഷൻ ഫോഴ്സിന്റെ 42 ടീമുകൾ, 24 പേരടങ്ങുന്ന എൻഡിആർഎഫ് ടീം, ഫയർ ഫോഴ്സ് തുടങ്ങിയവയെ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഏഴ് ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്.

ഒഡിഷയിലെ ഗഞ്ജം ജില്ലയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതക്കുക എന്നാണ് റിപ്പോർട്ട്. ഇവിടെ 15 രക്ഷാപ്രവർത്തക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

അടിയന്തര ആവശ്യത്തിനായി 11 ഫയർ സർവീസ് യൂണിറ്റ്, 6 ഒഡിആർഎഎഫ് ടീം, 8 പേരടങ്ങുന്ന എൻഡിആർഎഫ് എന്നിവരെയാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

കേരളത്തിലും ജാഗ്രതാ നിർദ്ദേശം

നിലവിൽ കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്തംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

സെപ്തംബർ 26, 27 തീയതികളിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ദുരന്തനിവാരണ അതോറിറ്റി പൂർണ്ണ വിലക്കേടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ അലേർട്ടുകൾ

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്.

27ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

28ന് : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ന്യൂനമർദ്ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Content Highlights: IMD issues cyclone alert for Odisha, Andhra Pradesh; BJD govt puts seven districts on high alert

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented