ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകുന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ വിജ്ഞാപനം പിൻവലിക്കണണെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രാജ്യവ്യാപക റിലേ ഉപവാസ സമരത്തിലേക്ക്.

തീരുമാനം അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതും രോഗികളുട ജീവന് ഭീഷണിയുയർത്തുന്നതുമാണെന്ന് ഐഎംഎ പ്രസ്താവനയിൽ പറഞ്ഞു.സിസിഐഎം വിജ്ഞാപനം പിൻവലിക്കണമെന്നും വിഷയം വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ മുൻനിർത്തി രാജ്യവ്യാപകമായി റിലേ ഉപവാസസമരം സംഘടിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 1 മുതൽ സേവ് ഹെൽത്ത് കെയർ ഇന്ത്യ മൂവ്മെന്റ് എന്ന പേരിലാണ് സമരം. രാജ്യത്തെമ്പാടും ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയുണ്ട്.

 

Content Highlights:IMA Launches relay hunger strike against mixopathy