'യുക്തിരഹിതം, അധാര്‍മികം, അനവസരത്തിലുള്ളത്'- പൗരത്വഭേദഗതിനിയമത്തെ രൂക്ഷമായി വിമർശിച്ച് രാമചന്ദ്ര ഗുഹ


1 min read
Read later
Print
Share

നിയമത്തിനെതിരെ മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ളവരും തെരുവിലിറങ്ങി എന്നത് വളരെയധികം ആവേശം നല്‍കുന്ന കാര്യമാണ്.

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമം യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുള്ളതുമാണെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. സിഎഎ വിരുദ്ധ സമരം കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചിരിക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിയുടെ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം പ്രത്യക്ഷത്തില്‍ത്തന്നെ യുക്തിരഹിതമാണ്. ശ്രീലങ്കന്‍ തമിഴര്‍ നിമയത്തിന്റെ പരിധിയില്‍നിന്ന് പുറത്തായതിന് എന്തു കാരണമാണ് കാണിക്കാനുള്ളത്? നിയമം നടപ്പിലായാല്‍ മുസ്ലിങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതല്‍ അരക്ഷിതത്വത്തിലാക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.

അനവസരത്തിലുള്ള നിയമമാണിത്. രാജ്യത്ത് യുവാക്കള്‍ തൊഴിലില്ലാതെ പ്രയാസപ്പെടുന്നു. സാമ്പത്തികത്തകര്‍ച്ചയും പാരിസ്ഥിതിക അപകടാവസ്ഥകളും അടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. ഇല്ലങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും ഗുഹ മുന്നറിയിപ്പു നല്‍കി.

തീര്‍ച്ചയായും നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവണം. എന്നാല്‍ അക്രമരഹിതമാകണം പ്രതിഷേധങ്ങള്‍. നിയമത്തിനെതിരെ മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ളവരും തെരുവിലിറങ്ങി എന്നത് വളരെയധികം ആവേശം നല്‍കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പുകളല്ല ജനാധിപത്യമാണ് പ്രധാനം. സമരത്തെ നേരിടാന്‍ ഇന്റര്‍നെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വളരെ മോശം സൂചനകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ ഭാഗമായുണ്ടായ ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങള്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ വ്യാപ്തിയും തീവ്രതയും സര്‍ക്കാരിനെയും സര്‍ക്കാരിന്റെ വിമര്‍ശകരെയും അമ്പരപ്പിച്ചിരിക്കുകയാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

Content Highlights: Illogical, Immoral, Ill-Timed- Says Ramachandra Guha criticizes CAA

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


train accident odisha

2 min

പാളംതെറ്റല്‍, കൂട്ടിയിടി: എല്ലാം മിനിട്ടുകള്‍ക്കുള്ളില്‍, സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് റെയില്‍വെ

Jun 3, 2023


narendra modi and brij bhushan

2 min

ബ്രിജ്ഭൂഷന്റെ ലൈംഗികചൂഷണം മോദിയെ അറിയിച്ചിരുന്നു, നടപടി ഉറപ്പുനൽകിയിരുന്നു- വനിതാ താരത്തിന്‍റെ മൊഴി

Jun 3, 2023

Most Commented