മരട് ഫ്‌ളാറ്റ്: റിപ്പോര്‍ട്ട് തയ്യാറാക്കിയ ജഡ്ജിക്ക് ആദ്യഗഡുവായി 10 ലക്ഷം നല്‍കാന്‍ ഉത്തരവ്


ബി. ബാലഗോപാല്‍ / മാതൃഭൂമിന്യൂസ് 

'ഡല്‍ഹിയിലേക്ക് വരുന്നത് പോലും നീട്ടിവച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി'

അനധികൃത ഫ്ളാറ്റ് പൊളിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് മരടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് പത്ത് ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനോടാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്കുള്ള വരവ് പോലും മാറ്റിവച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുള്ള തുക ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് കൈമാറാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. തുക പറയാന്‍ ജസ്റ്റിസ് തോട്ടത്തിലും തയ്യാറായില്ല. തുടര്‍ന്ന് അമിക്കസ്‌ക്യുറി ഗൗരവ് അഗര്‍വാള്‍ പത്ത് ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കണമെന്ന ശുപാര്‍ശ കോടതിയെ അറിയിക്കുകയായിരുന്നു. ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു.

കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മരട് റിപ്പോര്‍ട്ട് തയ്യാര്‍ ആകുന്നതിനുള്ള ചുമതല ലഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്കുള്ള മാറാനുള്ള തീരുമാനം താത്കാലികമായി മാറ്റി വച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക ആയിരുന്നു. അതിനാല്‍ തന്നെ ജസ്റ്റിസ് രാധാകൃഷ്ണന്റെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്. ഇപ്പോള്‍ നല്‍കുന്നത് ആദ്യ ഗഡു ടോക്കണ്‍ തുക ആണെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

കേരളം കൃഷ്ണന്‍മാരുടെ നാട്,മരട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജഡ്ജിമാര്‍ക്ക് എല്ലാം കൃഷ്ണന്റെ പേര് - ജസ്റ്റിസ് ബി ആര്‍ ഗവായ്

മരടുമായി ബന്ധപ്പെട്ട സമിതികളും റിപ്പോര്‍ട്ടുകളും തയ്യാര്‍ ആക്കിയത് എല്ലാം കൃഷ്ണന്റെ പേരുള്ളവര്‍ ആണെന്ന് ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിന് നേതൃത്വം വഹിച്ച ജസ്റ്റിസ് ബി ആര്‍ ഗവായി അഭിപ്രായപ്പെട്ടു. മരടുമായി ബന്ധപ്പെട്ട ആദ്യ സമിതിയുടെ നേതൃത്വം ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ക്ക് ആയിരുന്നു. ഇപ്പോഴത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും. കൃഷ്ണന്റെ പേര് ഒട്ടേറെ പേര്‍ക്കുള്ള നാടാണ് കേരളമെന്നും അദ്ദേഹം ജസ്റ്റിസ് ഗവായ് പറഞ്ഞു.

Content Highlights: Illegal construction in Marad-Ordered to pay 10 lakhs to Justice Thothil, who prepared the report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented