Image: NDTV
കൊല്‍ക്കത്ത: പൊതുസ്ഥലങ്ങളില്‍ സുരക്ഷിതമായ സാമൂഹികാകലം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി ഖരഗ്പുര്‍ ഐഐടിയിലെ ഒരു സംഘം ഗവേഷകര്‍ പുതിയ സംവിധാനത്തിന് രൂപം നല്‍കി. വ്യക്തികള്‍ക്കിടയിലെ അകലം രേഖപ്പെടുത്തുന്നതിനായി പ്രൊഫ. ദേബശീഷ് ചക്രവര്‍ത്തി, ഫ്രൊഫ. ആദിത്യ ബന്ദോപാദ്യായ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകവിദ്യാര്‍ഥികളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ചെലവു കുറഞ്ഞ സംവിധാനം നിര്‍മിച്ചത്.
സാമൂഹികാകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയാല്‍ ശബ്ദസംവിധാനത്തിലൂടെ ഈ ഉപകരണം മുന്നറിയിപ്പ് നല്‍കും. പൊതുസ്ഥലങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്ന സാമൂഹികാകലവുമായി താരതമ്യം ചെയ്യുകയാണ് പ്രധാനമായും ചെയ്യുന്നതെന്ന് ഔദ്യോഗികവക്താവ് വ്യക്തമാക്കി.
വിദൂര പ്രദേശങ്ങളില്‍ പോലും സ്ഥാപിക്കാവുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഉപകരണത്തിന്റെ ഭൗതികഘടന നിര്‍മിച്ചിരിക്കുന്നത് ചെലവു കുറഞ്ഞതും അനായാസേന ലഭ്യമായതുമായ വസ്തുക്കളുപയോഗിച്ചാണെന്ന് ഗവേഷകസംഘം പറഞ്ഞു. ഖരഗ്പുര്‍ ഐഐടി ക്യാംപസിനുള്ളില്‍ മൂന്നിടത്ത് ഈ സംവിധാനം സ്ഥാപിക്കുകയും ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.
Content Highlights: IIT-Kharagpur Researchers Develop AI-Based System To Monitor Social Distancing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..