
ബുരാൻഷ് | Photo: Wikimedia Commons
ന്യൂഡല്‍ഹി: ഹിമാലയന്‍ പര്‍വതങ്ങളില്‍ കാണുന്ന ബുരാന്‍ഷ്(Rhododendron Arboreum) എന്ന പൂവിന്റെ ഇതളുകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനം. ഐ.ഐ.ടി. മണ്ഡി, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനീയറിങ് ആന്റ് ബയോടെക്നോളജി എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
വിവിധ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഹിമാലയന്‍ മേഖലയിലെ ജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ബുരാന്‍ഷ് പൂവ്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ ക്വിനിക് ആസിഡ് സാന്നിധ്യം വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ വൈറസുകള്ക്കെതിരേ പ്രവർത്തിക്കുമെന്നാണ് കണ്ടെത്തല്‍. ഇവ മരുന്നായി വികസിപ്പിക്കുന്നതിന് മുമ്പ് കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു.
പ്രകൃതിയില്‍ നിന്ന് നേരിട്ടുള്ള മരുന്നാകുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയുമെന്ന് ഐഐടി മണ്ഡി സ്കൂള്‍ ഓഫ് ബേസിക് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ശ്യാം കുമാര്‍ മസകപള്ളി വ്യക്തമാക്കുന്നു. 'ബയോമോളിക്യുലാര്‍ സ്ട്രക്ചര്‍ ആന്റ് ഡൈനാമിക്സ്' എന്ന ജേണലിലാണ് ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..