പ്രതീകാത്മകചിത്രം | Photo : Pixabay
ഷിംല: നടപ്പില്‍ നിന്ന് വൈദ്യുതിയോ എന്ന് കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെട്ടേക്കം. എന്നാല്‍ കാല്‍നടയായി റോഡിലൂടെ സഞ്ചരിക്കുന്നവരുടെ നടപ്പില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് മണ്ഡി ഐഐടിയിലെ ഒരു സംഘം ഗവേഷകര്‍. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന സംവിധാനമുപയോഗിച്ചാണ് ഇത് പ്രായോഗികമാക്കിയിരിക്കുന്നത്.
യാന്തികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റാന്‍ പ്രാപ്തിയുള്ള പീസോഇലക്ട്രിക്(piezoelectric) പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് റോഡുകളുടെ ഉപരിതലം നിര്‍മ്മിക്കുകയാണ് ഈ സംവിധാനത്തില്‍ ചെയ്യുന്നത്. യാത്രക്കാര്‍ നടക്കുമ്പോള്‍ പ്രയോഗിക്കുന്ന മര്‍ദം യാന്ത്രികോര്‍ജ്ജമായി വര്‍ത്തിക്കുകയും അത് വൈദ്യുതോര്‍ജ്ജമായി രൂപാന്തരപ്പെടുകയും ചെയ്യും.
ഈ വൈദ്യുതി തെരുവുവിളക്കുകള്‍ തെളിയിക്കാനും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാം. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ ഭാരത്തില്‍ നിന്നുണ്ടാകുന്ന മര്‍ദ്ദവും വൈദ്യുതോര്‍ജ്ജമായി മാറ്റിയെടുക്കാം.
പീസോഇലക്ട്രിക് പദാര്‍ഥങ്ങള്‍ പുനരുപയോഗിക്കാമെന്നത് ഈ സംവിധാനത്തിന്റെ മെച്ചമാണെന്ന് ഐഐടിയിലെ ഗവേഷകനായ ഡോക്ടര്‍ രാഹുല്‍ വൈഷ് പറഞ്ഞു. ഗ്രേഡിങ് പോളിങ് എന്ന പേര് നല്‍കിയിരിക്കുന്ന സംവിധാനത്തിന് വേണ്ടി ഉപയോഗിക്കാവുന്ന പീസോ ഇലക്ട്രിക് പദാര്‍ഥങ്ങള്‍ നിവില്‍വിരളമാണെങ്കിലും കൂടുതലെണ്ണത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഐടി ഗവേഷകസംഘം.
Content Highlights: IIT Mandi Researchers Build Road That Can Generate Electricity By Simply Walking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..