നോട്ടുകളും ഫോണുകളും മറ്റും അണുവിമുക്തമാക്കാന്‍ ഐഐടിയുടെ പുതിയ സംവിധാനം


സാമൂഹിക അകലം പാലിക്കുന്നതും വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്നതും കൊണ്ട് മാത്രം കോവിഡ്-19 നെ പ്രതിരോധിക്കാനാവില്ലെന്നും വൈറസിനെ തുടച്ചുനീക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വരുമെന്നും ഐഐടി സംഘം പറയുന്നു. അതു കൊണ്ടാണ് ഇത്തരമൊരു സംവിധാനത്തെ കുറിച്ചാലോചിച്ചതെന്നും വീടുകളിലോ സ്ഥാപനങ്ങളിലോ പ്രവേശനവാതിലില്‍ തന്നെ സൗകര്യപ്രദമായി ഇത് വെക്കാമെന്നും ഇവര്‍ പറയുന്നു

ന്യൂഡല്‍ഹി: പുറത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കളില്‍ അണുനശീകരണം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി പുതിയ സംവിധാനം വികസിപ്പിച്ചെടുത്തു. അള്‍ട്രാ വയലറ്റ് രശ്മികളുപയോഗിച്ച് അണുനശീകരണം നടത്തുന്ന സംവിധാനമാണ് ഉപകരണത്തിലുള്ളത്. സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളും കറന്‍സി നോട്ടുകളും മറ്റ് വസ്തുക്കളും ഈ ഉപകരണത്തിന്റെ സഹായത്തോടെ അണുവിമുക്തമാക്കാം.

കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. പെട്ടിയുടെ ആകൃതിയുള്ള ഈ സംവിധാനം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ 500 രൂപയ്ക്ക് താഴെയേ വില വരികയുള്ളുവെന്ന് റോപ്പഡ്‌ ഐഐടി സംഘം പറഞ്ഞു. മുപ്പത് മിനിറ്റാണ് അണുനശീകരണത്തിനായി ഉപകരണം എടുക്കുന്ന സമയം. അണുനശീകരണത്തിന് ശേഷം പത്ത് മിനിറ്റ് കൂടി കഴിഞ്ഞാല്‍ മാത്രമേ വസ്തുക്കള്‍ പുറത്തെടുക്കാന്‍ പാടുള്ളൂ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൂളിങ് ഓഫ് ടൈം ആണിത്.

സാമൂഹിക അകലം പാലിക്കുന്നതും വീടുകളില്‍നിന്ന് പുറത്തിറങ്ങാതിരിക്കുന്നതും കൊണ്ട് മാത്രം കോവിഡ്-19 നെ പ്രതിരോധിക്കാനാവില്ലെന്നും വൈറസിനെ തുടച്ചുനീക്കാന്‍ ചിലപ്പോള്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വരുമെന്നും ഐഐടി സംഘം പറയുന്നു. അതു കൊണ്ടാണ് ഇത്തരമൊരു സംവിധാനത്തെ കുറിച്ചാലോചിച്ചതെന്നും വീടുകളിലോ സ്ഥാപനങ്ങളിലോ പ്രവേശനവാതിലില്‍ തന്നെ സൗകര്യപ്രദമായി ഇത് വെക്കാമെന്നും ഇവര്‍ പറയുന്നു.

മിക്കവരും പച്ചക്കറികള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കറന്‍സി നോട്ടുകളോ പഴ്‌സ് പോലുള്ള സാധനങ്ങളോ ചൂടുവെള്ളത്തില്‍ കഴുകാന്‍ സാധിക്കില്ല. ഈ പുതിയ സംവിധാനം ഉപയോഗിച്ച് പച്ചക്കറികള്‍, പാല്‍ പാക്കറ്റ്, വാച്ച്, മൊബൈല്‍ ഫോണ്‍, പേപ്പര്‍ രേഖകള്‍ തുടങ്ങി മിക്ക വസ്തുക്കളും അണുവിമുക്തമാക്കാന്‍ സാധിക്കുമെന്ന് ഐഐടിയിലെ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ നരേഷ് രാഖ വ്യക്തമാക്കി.

Content Highlights: IIT Develops Device To Sanitise Bank Notes, Delivery Packages and all

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented