ഐഐടി ബോംബെയുടെ അധ്യയനവര്‍ഷത്തെ ശേഷിക്കുന്ന ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍


അടുത്ത സെമസ്റ്ററിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐഐടിയിലെ അടുത്ത സെമസ്റ്റര്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ജൂലായിലാണ് ആരംഭിക്കുന്നത്

Photo: NDTV

മുംബൈ: ഈ അധ്യയനവര്‍ഷത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലെ ക്ലാസുകള്‍ ഓണ്‍ലൈനാക്കി ബോംബെ ഐഐടി. ബുധനാഴ്ച അര്‍ധരാത്രിയോടെ ഫെയ്‌സ് ബുക്കിലൂടെയാണ് ഐഐടി ഡയറക്ടര്‍ സുഭാസിസ് ചൗധരി തീരുമാനമറിയിച്ചത്. സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ സുരക്ഷയുടേയും ക്ഷേമത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ദീര്‍ഘമായ കൂടിയാലോചനയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രാഥമിക പരിഗണന വിദ്യാര്‍ഥികള്‍ക്കാണെന്നും അതിനാലാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്നും ചൗധരി അറിയിച്ചു.

അടുത്ത സെമസ്റ്ററിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യ സ്ഥാപനമായി ബോംബെ ഐഐടി. ഐഐടിയിലെ അടുത്ത സെമസ്റ്റര്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ജൂലായിലാണ് ആരംഭിക്കുന്നത്.

ഐഐടിയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ്, ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എന്നിവ ലഭ്യമാക്കാന്‍ സഹായം നല്‍കണമെന്ന് ചൗധരി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഏകദേശം അഞ്ച് കോടിയോളം രൂപ ഇതിനാവശ്യമുണ്ടെന്നും സ്ഥാപനത്തിലെ പൂര്‍വവിദ്യാര്‍ഥിസംഘടന ഒരു ഭാഗം നല്‍കുമെന്നും ബാക്കി തുക സുമനസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Content Highlights: IIT Bombay First Major Institute To Scrap Face-To-Face Lectures This Year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented