കൊറോണ: സാമ്പത്തികാഘാതം കാണാതിരുന്നാല്‍ വന്‍ വിപത്തെന്ന് ജീന്‍ ഡ്രിസ്


Representational image

റാഞ്ചി: കൊറോണയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും റാഞ്ചി സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറുമായ ജീന്‍ ഡ്രിസ് പറയുന്നു. കൊറോണയെ നേരിടുന്നതിന് ഭരണകൂടം കടുത്ത നടപടികളിലേക്ക് നിങ്ങുമ്പോള്‍ അതു മൂലം ദുരിതത്തിലാഴുന്ന സാധാരണ മനുഷ്യരെ എങ്ങിനെ സഹായിക്കാനാവും എന്നത് വലിയൊരു ചോദ്യമാണെന്ന് ദ ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ ജീന്‍ ഡ്രിസ് ചൂണ്ടിക്കാട്ടുന്നു.

റേഷന്‍ കടകളിലൂടെ അത്യാവശ്യ സാധനങ്ങള്‍ നല്‍കുന്നതും സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയും തൊഴിലുറപ്പും ബാധിക്കപ്പെടുമ്പോള്‍ സാധാരണക്കാരുടെ കുടുംബങ്ങളാണ് പട്ടിണിയിലാവുന്നത്. ചിലപ്പോള്‍ കൊറോണയേക്കാള്‍ വലിയ ആരോഗ്യ പ്രതിസന്ധിക്ക് ഇതു കാരണമായേക്കുമെന്നും ഡ്രിസ് പറയുന്നു.

''മുന്‍കരുതലുകള്‍ സ്വയം സംരക്ഷണമാണെന്നാണ് ചിലര്‍ കരുതുന്നത്. വ്യക്തികള്‍ക്ക് അണുബാധയുണ്ടാവാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണ്(ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വൃദ്ധരുമൊഴികെ) നാല് ലക്ഷം പേരാണ് ഒരു വര്‍ഷം ഇന്ത്യയില്‍ ക്ഷയരോഗം മൂലം മരിക്കുന്നത്. എന്നിട്ടും അതിനെതിരെ ഒരു സവിശേഷ മുന്‍കരുതലും നമ്മള്‍ എടുക്കുന്നില്ല. അപ്പോള്‍ പിന്നെ ഏഴു പേര്‍ മാത്രം മരിച്ച കോവിഡ് - 19 നെതിരെ ഇത്രയും മുന്‍കരുതലുകള്‍ എടുക്കുന്നതെന്തിനാണ്? നമ്മളെ സംരക്ഷിക്കുന്നതിനല്ല മറിച്ച് മഹാമാരിയെ തടയുന്നതിനുള്ള സംയുക്ത ശ്രമങ്ങളിലേക്കുള്ള സംഭാവനയാണിത്. ''

അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് അടിയന്തരമായി ആവശ്യമുള്ള പൊതു സേവന ഭരണ സംവിധാനങ്ങള്‍ പൊടുന്നനെ നിര്‍ത്തിവെയ്ക്കുന്നത് കുറച്ചുകൂടി ആലോചിച്ചതിനു ശേഷമായിരിക്കണമെന്ന് ഡ്രിസ് പറയുന്നു. അടിയന്തര സേവന ഭരണസംവിധാനങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായ ഒരു പട്ടിക ഭരണകൂടം തയ്യാറാക്കണം. ഈ സ്ഥലങ്ങളില്‍ കൊറോണയെ നേരിടുന്നതിനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംവിധാനവുമുണ്ടാവണം.

അങ്കണവാടികള്‍ പോലുള്ള ഇടങ്ങള്‍ കൊറോണയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി ഉപയോഗിക്കാമെന്നും ഡ്രെജ് പറയുന്നു. സാധാരണക്കാര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ തുക മുന്‍കൂറായി നല്‍കണമെന്നും തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നും ഡ്രിസ് ആവശ്യപ്പെടുന്നു.

കൊറോണയെ ഒരു ആരോഗ്യ പ്രശ്നമായി മാത്രം കാണുന്നത് വന്‍ വിപത്തിനാണിടയാക്കുകയെന്നും അതുകൊണ്ടുതന്നെ കൊറോണയുടെ സാമ്പത്തികാഘാതം നേരിടുന്നതിന് സര്‍ഗ്ഗാത്മകമായ പരിപാടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ജീന്‍ ഡ്രിസ് പറയുന്നു.

Content Highlights: The families of the common people are starving

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented