ഇന്ത്യയെ ഹിന്ദുവില്‍ നിന്നും വേര്‍തിരിക്കാനാവില്ല- ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി


ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Image|RSS.ORG

പനാജി: ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുവിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. വിശ്വഗുരു ഭാരത്- ആര്‍എസ്എസ് കാഴ്ചപ്പാടില്‍' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗോവയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഭയ്യാജി. ഹൈന്ദവരാണ് ഇന്ത്യയുടെ കാതല്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൗരാണിക കാലം മുതല്‍ക്ക് തന്നെ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷിയായവരാണ് ഹിന്ദു. ഇന്ത്യയെ ഹിന്ദു(സമുദായം)വില്‍ നിന്നും വേര്‍തിരിക്കാനാവില്ല. എല്ലാക്കാലത്തും രാജ്യത്തിന്റെ കാതലായിരുന്നു ഹിന്ദു. അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കണം.-സുരേഷ് ഭയ്യാജി പറഞ്ഞു.

ഹിന്ദു എന്നാല്‍ വര്‍ഗീയവാദികളോ വിദ്വേഷമുയര്‍ത്തുന്നവരോ അല്ല. അതുകൊണ്ടുതന്നെ ഹിന്ദുവിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും മടിക്കേണ്ടതില്ല. 2020ഓടെ ഇന്ത്യ ഒരു അസാധാരണ ശക്തിയായി വളരുമെന്നാണ് ലോകം പറയുന്നത്.

ഹിന്ദുക്കളെ ശാക്തീകരിക്കുക, അവരില്‍ അവബോധമുയര്‍ത്തുക എന്നുവച്ചാല്‍ അത് മറ്റുസമുദായക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നല്ല. ആരും അങ്ങനെ കരുതരുത്. ഹിന്ദുക്കള്‍ ശക്തിപ്പെടുന്നത് മനുഷ്യകുലത്തിനും സമൂഹത്തിനുമാണ് പ്രയോജനപ്പെടുന്നത്. അത് മറ്റ് വിനാശകരമായ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കില്ലെന്ന് ഉറപ്പിച്ചുപറയാനാവും.

ഒരുകാലത്തും ഹിന്ദുക്കള്‍ മറ്റ് രാജ്യങ്ങളെ കടന്നാക്രമിച്ചിട്ടില്ല. ചരിത്രയുദ്ധങ്ങള്‍ പോലും സ്വയംപ്രതിരോധങ്ങളായിരുന്നു. അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സുരേഷ് ഭയ്യാജി അഭിപ്രായപ്പെട്ടു.

Content Highlights: If You Want To Work In India, Work For Hindu Empowerment RSS Leader Suresh Bhaiyyaji Joshi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented