അബുദാബി: ഒരു അണു ബോംബ് കൊണ്ട് പാകിസ്താന് ഇന്ത്യയെ ആക്രമിച്ചാല്‍, ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കി കളയുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. യുഎഇയില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു മുഷാറഫിന്റെ പ്രസ്താവന. പാക് പത്രമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്കെത്തിരിയിക്കുകയാണ്. ഒരു അണുബോംബ് ആക്രമണം ഇരു രാജ്യങ്ങളും നടത്താന്‍ സാധ്യതയില്ല. 'ഞങ്ങള്‍ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ അക്രമിച്ചാല്‍ 20 അണു ബോംബ് കൊണ്ടായിരിക്കും അയല്‍ രാജ്യം ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.' നമ്മള് ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് മുഷാറഫിന്റെ പ്രസ്താവന. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുള്ളവരാണ് ഇസ്രയേലെന്നും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: "If We Attack With 1 Nuke, India May Finish Us With 20": Pervez Musharraf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..