മുംബൈ: ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍നിന്ന് മഹാരാഷ്ട്ര പിന്മാറുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരുലക്ഷം കോടിരൂപ മുതല്‍ മുടക്കുള്ള പദ്ധതിയില്‍നിന്ന് മഹാരാഷ്ട്ര പിന്മാറാനും വിഹിതം പിന്ലിക്കാനുമാണ് സാധ്യത. മഹാരാഷ്ട്രയിലെ മുംബൈയെയും ഗുജറാത്തിലെ അഹമ്മദാബാദിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായി പരിഗണിക്കപ്പെടുന്നത്.
പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് മഹാരാഷ്ട്ര പണം ചെലവഴിക്കില്ല- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
2017 സെപ്റ്റംബറില്‍ ജപ്പാന് പ്രധാനമന്ത്രി ആബെ ഷിന്‍സോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് 0.1 പലിശനിരക്കില്‍ 88,000 കോടി രൂപയുടെ സഹായം ജപ്പാന് നല്‍കും.
content highlights if shivsena-ncp-congress forms government in maharashtra, bullet train project may be scrapped