'പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടിവരുമോ?'


'രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കേണ്ട സമയമല്ലിത്. കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്'

അരവിന്ദ് കേജ്രിവാൾ | Photo: ANI

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിച്ചു.

'എന്റെ അറിവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്‌സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്' - വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കേണ്ട സമയമല്ലിത്. കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്‌സിനേഷന്‍ വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കാത്തത് എന്തുകൊണ്ടാണ് ? ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. നമ്മുടെ രാജ്യം കോവിഡിന് എതിരായ യുദ്ധത്തിലാണ്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാല്‍ യു.പിക്ക് സ്വന്തം നിലയില്‍ ടാങ്കുകളും ഡല്‍ഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോ ? ഡല്‍ഹിയിലെ വാക്‌സിന്‍ മുഴുവന്‍ തീര്‍ന്നു. 18 - 44 പ്രായപരിധിയില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ രാജ്യതലസ്ഥാനത്ത് നാല് ദിവസമായി മുടങ്ങിയ അവസ്ഥയിലാണ്. മറ്റുപല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണ്. പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട സമയത്ത് പഴയവ പോലും അടച്ചുപൂട്ടേണ്ട സ്ഥിതി അത്ര നല്ലതല്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുള്ളത്. ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് വിസമ്മതിച്ചുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlights: If Pakistan attacks India, will UP buy its own tanks ? Kejriwal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented