
കപിൽ സിബൽ | Photo: PTI
ന്യൂഡല്‍ഹി: എ.ഐ.സി.സി. പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലെന്ന് സിബല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടേയെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.
'അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ക്ക് പകരം 272ല്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞാനൊരുപാട് സന്തോഷിക്കും. പാര്‍ട്ടി ഭരണഘടന പറയുന്നതില്‍ കവിഞ്ഞൊന്നും ഞങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല.
ഭരണഘടനയില്‍ പറയുന്നതുപോലെ ബ്ലോക്ക്തലം മുതല്‍ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്.' ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ പിനരുജ്ജീവനത്തിന് ഗുണം ചെയ്യുന്നതല്ല ഇപ്പോഴത്തെ പുനഃസംഘടനയെന്നാണ് തിരുത്തല്‍വാദികളുടെ അഭിപ്രായം. യോഗത്തില്‍ കത്തയച്ച 23 നേതാക്കള്‍ക്ക് പുറമേ മറ്റുചില പുതിയ നേതാക്കളും പങ്കെടുത്തതതായാണ് സൂചന.
Content Highlights:If nominations are norm congress may as well cHange Congress constitution says Sibal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..