പുണെ: ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ പ്രധാനമന്ത്രി മോദി അവരുടെ രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള യോഗങ്ങളില്‍ ധനമന്ത്രി നിര്‍മല സീതാരാമനെ പങ്കെടുപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. സാധാരണയായി ബജറ്റിനു മുന്നോടിയായുള്ള യോഗങ്ങള്‍ നടത്തുന്നത് ധനമന്ത്രാലയമാണ്. ധനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ധനമന്ത്രാലയമാണ് ബജറ്റ് തയ്യാറാക്കുന്നതിന്റെ മുഴുവന്‍ ജോലികളും ചെയ്യുന്നത്. എന്നാല്‍ ഇത്തവണ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ബജറ്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതെന്നും ചവാന്‍ ചൂണ്ടിക്കാട്ടി.
ഉന്നത വ്യവസായികളുമായി ചേര്‍ന്ന് പ്രധാനമന്ത്രി 13 യോഗങ്ങള്‍ നടത്തിയതായി ചവാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ യോഗങ്ങളിലൊന്നില്‍പ്പോലും ധനമന്ത്രി നിര്‍മല സീതാരാമനെ ക്ഷണിച്ചില്ല. മുന്‍പെങ്ങുമില്ലാത്തവിധം ധനമന്ത്രാലയത്തിന്റെ ആത്മവീര്യം കളയുന്ന നടപടിയാണിത്. ധനമന്ത്രിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രിക്ക് അതൃപ്തിയുണ്ടെങ്കില്‍ അവരോട് രാജി ആവശ്യപ്പെടാന്‍ അദ്ദേഹം തയ്യാറാവണം.
ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ചവാന്‍ ചൂണ്ടിക്കാട്ടി. ഇക്കണക്കിനാണെങ്കില്‍ ബജറ്റ് പ്രസംഗം നടത്തുക ധനമന്ത്രിക്കു പകരം പ്രധാനമന്ത്രിയായിരിക്കുമെന്നും ചവാന്‍ പറഞ്ഞു.
Content Highlights: If Modi was not happy with Sitharaman's performance, he should ask her to resign- Prithviraj Chavan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..