ഡോ. ബൽറാം ഭാർഗവ | ചിത്രം: ANI
ന്യൂഡല്‍ഹി: കോവിഡ് അടച്ചിടലിന് ശേഷം ഇന്ത്യയില്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കാന്‍ ആരംഭിക്കുമ്പോള്‍ ആദ്യം പ്രൈമറി സ്‌കൂളുകളാണ് തുറക്കേണ്ടതെന്ന് ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ. വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി അധ്യാപകര്‍ക്കും മറ്റ് ജോലിക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
''ചില രാജ്യങ്ങളില്‍, പ്രത്യേകിച്ച് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍, അവര്‍ ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ തരംഗത്തില്‍ അവരുടെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിട്ടില്ല. അവരുടെ പ്രാഥമിക വിദ്യാലയങ്ങള്‍ എല്ലായ്‌പ്പോഴും തുറന്നിരുന്നു. അതിനാല്‍, സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിച്ചുതുടങ്ങിയാല്‍, ആദ്യം പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നതാണ് ബുദ്ധി. കൂടാതെ, അധ്യാപകരുള്‍പ്പടെ എല്ലാ ജോലിക്കാർക്കും പ്രതിരോധ കുത്തിവയ്പ് നല്‍കിയെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്,'' ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
Content Highlights: If India starts opening schools, it will be wise to begin with the primary section says icmr chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..