Mamata Banerjee | Photo: ANI
കൊല്‍ക്കത്ത: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതിയ സഖ്യ സാധ്യതകള്‍ക്ക് സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത ബാനര്‍ജി കോണ്‍ഗ്രസിന് വേണമെങ്കില്‍ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു.
ബിജെപിക്കെതിരെ പോരാടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നടക്കണമെന്ന് പറഞ്ഞ മമത കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒന്നിച്ച് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാടാമെന്നും പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം. ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂല്‍ കാണിച്ചുതന്നുവെന്നും കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിര്‍ന്ന ടിഎംസി നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞിരുന്നു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപിയുടെ ഏജന്റ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടം അത്ര ഗൗരവകരമായി കാണുന്നുവെങ്കില്‍ ടി.എം.സി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും ചൗധരി പറഞ്ഞു.
Content Highlights: If Congress wants...: Mamata Banerjee hints at 2024 alliance against BJP


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..