പ്രതീകാത്മക ചിത്രം | Photo: Mumbai Police
മുംബൈ: താനെ ജില്ലയിലെ മിര റോഡില്‍ ഇഡ്‌ലി വില്‍പ്പനക്കാരനായ യുവാവ് തര്‍ക്കത്തിനിടെ നിലത്ത് വീണ് മരിച്ചു. വീരേന്ദ്ര യാദവ് എന്ന 26 വയസ്സുകാരനാണ് മരിച്ചത്. 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നിലത്തുവീണ വീരേന്ദ്ര യാദവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഇഡ്‌ലി വില്‍പ്പന സ്റ്റാളിലേക്ക് മൂന്ന് പേര് എത്തുകയും വീരേന്ദ്ര യാദവ് 20 രൂപ സംഘത്തിന് നല്‍കാനുണ്ടെന്നും ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഇതിനിടെയാണ് വീരേന്ദ്ര യാദവ് തലയടിച്ച് നിലത്തുവീണത്. ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നയ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Content Highlights: Idli Seller Killed By 3 Customers After Argument Over ₹ 20: Police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..