ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

Content Highlights: ICSE Board Exams For Classes 10-12 Deferred