
omicron
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവ്. ഐ സി എം ആര്. പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ്.
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധ ശേഷി ഡെല്‍റ്റയെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്. ഡെല്‍റ്റക്ക് മുമ്പുണ്ടായവകഭേദങ്ങളേയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐ സി എം ആര് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
അതേസമയം കോവിഡ് വാക്സിനുകളുടെ വില കുറക്കുന്നതിനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കോവാക്സിന് 1200 രൂപയും കോവിഷീല്‍ഡിന് 700 രൂപയുമാണ് ഈടാക്കിയിരുന്നത്. രണ്ട് വാക്സിനുകളും 275 രൂപക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
അതേസമയം മെഡോണ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിനുവേണ്ടിയുള്ള ക്ലിനിക്കല്‍ ട്രയല്‍ ഇന്ന് ആരംഭിക്കും.
Content HIghlights: ICMR found that people infected by Omicron were less likely to affect with the Delta variant
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..