കൊല്‍ക്കത്ത:  ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തിന് സൗഹൃദത്തിന്റെ സ്വരമേകാന്‍ ബിഗ്ബി വരുന്നു. മാര്‍ച്ച് 19-ന് ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ട്വന്റി-20 മത്സരവേദിയില്‍ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്‍ ദേശീയഗാനം ആലപിക്കും. സംഗീതജ്ഞന്‍ ഷഫാകത്ത് അമനന്ത് അലിയാണ് പാകിസ്താന്റെ ദേശീയഗാനം ആലപിക്കുക.

കഴിഞ്ഞ ദിവസം ട്വിറ്ററിലെ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്ത് ബച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അലി പാക് ദേശീയഗാനം വേദിയില്‍ ആലപിക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സി.എ.ബി) അറിയിച്ചിട്ടുണ്ട്.