ടിന ദബിയും അഥർ ഖാനും | Photo: facebook.com|tina.dabi
ജയ്പുര്‍: 2015 സിവില്‍ സര്‍വീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭര്‍ത്താവ്, അതേ ബാച്ചിലെ രണ്ടാം രണ്ടാംറാങ്കുകാരന്‍, അഥര്‍ ഖാനും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ജയ്പുരിലെ കുടുംബകോടതിയില്‍ ഉഭയ സമ്മതപ്രകാരം അപേക്ഷ നല്‍കി. രാജ്യമാകെ ശ്രദ്ധിച്ച വിവാഹത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഐഎഎസ് ദമ്പതിമാരായിരുന്നു ഇവര്‍.
കശ്മീര്‍ സ്വദേശിയായ അഥര്‍ ഖാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് യുവതിയാണ് ഭോപാല്‍ സ്വദേശിനി ടിന. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
രാജസ്ഥാന്‍ കേഡറില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഇരുവരും ജെയ്പുറിലാണ് ജോലി ചെയ്യുന്നത്. നേരത്തെ, ടീന തന്റെ സമൂഹമാധ്യമങ്ങളില്‍ പേരില്‍ നിന്ന് 'ഖാന്‍' ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അകലുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, അഥര്‍ ഇന്‍സ്റ്റാഗ്രാമില്‍ ടീനയെ അണ്‍ഫോളോ ചെയ്തിരുന്നു.
വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരുടേയും വിവാഹം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.
Content Highlights: IAS toppers Tina Dabi, Athar Khan file for divorce with mutual consent in Jaipur court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..