ടിന ഡാബിയും ഡോ. പ്രദീപ് ഗവാണ്ടെയും | Photo: Intsgram/Tinadabi
ജയ്പുര്‍: ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരി ടിന ഡാബി വീണ്ടും വിവാഹിതയാവുന്നു. ഏപ്രില്‍ ഇരുപതിന് നടക്കുന്ന ചടങ്ങില്‍ ഡോ. പ്രദീപ് ഗവാണ്ടെയുമായാണ് ടിന ഡാബിയുടെ വിവാഹം. ഏപ്രില്‍ 22ന് ജയ്പുരിലെ സ്വകാര്യ ഹോട്ടലിലാണ് വിവാഹ സല്‍ക്കാരം.
2016 ബാച്ചിലെ രാജസ്ഥാന് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണ് ടിന ഡാബി. 2013 ബാച്ചുകാരനാണ് ഡോ. പ്രദീപ് ഗവാണ്ടേ. രാജസ്ഥാന് സര്‍ക്കാരിന്റെ ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആണ് ടിന. ജയ്പുരിലെ പുരാവസ്തു മ്യൂസിയത്തിന്റെ ഡയറക്ടര്‍ ആണ് ഗവാണ്ടെ.
കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട ഇരുവരുടേയും സൗഹൃദമാണ് ഒടുവില്‍ വിവാഹത്തിലെത്തിയത്. 2018ല്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അത്താര്‍ ആമിര്‍ ഖാനുമായി ടിന ഡാബി വിവാഹിതയായിരുന്നെങ്കിലും 2021ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞിരുന്നു.
Content Highlights: IAS topper Tina Dabi to marry Pradeep Gawande today, wedding preparations in full swing
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..