ന്യൂഡല്‍ഹി: ഐ.എ.എസ്. ഉദ്യോഗസ്ഥനായ സകേത് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന സകേത് കുമാറിനെ അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച് കഴിഞ്ഞദിവസമാണ് ഉത്തരവിറങ്ങിയത്.

2023 ജൂലായ് 29 വരെയാണ് നിയമനം. 2009 ബാച്ചിലെ ബിഹാര്‍ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സകേത് കുമാര്‍. 

2002 ബാച്ച് ഐ.എ.എസ്. കര്‍ണാടക കേഡറിലെ ഉദ്യോഗസ്ഥനായ എം. ഇംകോഗല ജാമിറിനെ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. നേരത്തെയും സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് 2020 ജൂലായ് 20 വരെയാണ് വീണ്ടും നിയമനം നല്‍കിയത്. 

കേന്ദ്രമന്ത്രി ജിതേന്ദ്രസിങിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആശിഷ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. 2005 ബാച്ച് തമിഴ്‌നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2021 ആഗസ്റ്റ് 27 വരെയാണ് നിയമനം. 

Content Highlights: ias officer saket kumar appointed as amit shah's private secretary