ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു; ഗുജറാത്ത് തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയില്‍നിന്ന് IAS ഓഫീസറെ നീക്കി


അഭിഷേക് സിങ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം| Image Courtesy: https://www.instagram.com/abhishek_as_it_is/

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ്-ബാപ്പുനഗര്‍, അസാര്‍വ മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന അഭിഷേക് സിങ് എന്ന ഉദ്യോഗസ്ഥനെതിരേയാണ് കമ്മിഷന്‍ നടപടി എടുത്തതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

നിരീക്ഷകനായുള്ള നിയമനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനും ഔദ്യോഗികസ്ഥാനം ശ്രദ്ധ ആകര്‍ഷിക്കലിനായി ഉപയോഗിച്ചുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അഭിഷേകിനെതിരേ കമ്മിഷന്‍ നടപടിയെടുത്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ് അഭിഷേക്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിരീക്ഷകനായി ചുമതലയേറ്റു എന്ന കുറിപ്പോടെ രണ്ടുചിത്രങ്ങളാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിലൊന്നില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഒബ്‌സര്‍വെര്‍ എന്ന ബോര്‍ഡുവെച്ച ഔദ്യോഗിക കാറിന് അരികില്‍ നില്‍ക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ അഭിഷേകിനൊപ്പം നാല് ഉദ്യോഗസ്ഥരെയും കാണാം.

അഭിഷേകിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ അതീവഗൗവത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടതെന്നാണ് വിവരം. ഉടന്‍തന്നെ നിരീക്ഷകസ്ഥാനത്തുനിന്ന് അഭിഷേകിനെ നീക്കം ചെയ്യുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നിടംവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചുമതലകളില്‍നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്തു. മണ്ഡലത്തില്‍നിന്ന് ഉടന്‍ മടങ്ങാനും മാതൃകേഡറായ ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനായി അനുവദിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും, കാര്‍ ഉള്‍പ്പെടെയുള്ളവ പിന്‍വലിച്ചിട്ടുമുണ്ട്.

കൃഷന്‍ ബാജ്‌പേയി എന്ന മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അഭിഷേകിന് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, എട്ട് തീയതികളിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

Content Highlights: ias officer sacked from election duty in gujrat over instagram post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented