ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) സ്‌കൈഡൈവ് ലാന്‍ഡിംഗിന്റെ പുതിയ റെക്കോര്‍ഡ് കുറിച്ചു.  വ്യോമസേനയുടെ 88-ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ലേയിലെ ഖാര്‍ദുംഗ്ല പാസില്‍ 17,982 അടി ഉയരത്തില്‍ സ്‌കൈഡൈവ് ലാന്‍ഡ് ചെയ്താണ് റെക്കോഡ് കുറിച്ചത്. 

വിംഗ് കമാന്‍ഡര്‍ ഗജനാഥ് യാദവയും വാറന്റ് ഓഫീസര്‍ എ.കെ. തിവാരിയും സി -130 ജെ വിമാനത്തില്‍ നിന്ന് വിജയകരമായി സ്‌കൈ ഡൈവിംഗ് നടത്തിയെന്ന്  പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലേയിലെ ഖാര്‍ദുംഗ്ല പാസിലാണ് ഇവര്‍ ഇറങ്ങിയത്.  

കുറഞ്ഞ ഓക്‌സിജന്റെ അളവും കുറഞ്ഞ വായു സാന്ദ്രതയുള്ള ഉയര്‍ന്ന പ്രദേശത്ത് ലാന്‍ഡിംഗ് വളരെ വെല്ലുവിളിയായിരുന്നുവെന്ന് ഐഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് പേരും മികച്ച പ്രൊഫഷണലിസവും ചടുലതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്നും പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പുതിയ ഐഎഎഫ് റെക്കോര്‍ഡ് സ്ഥാപിച്ചുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: IAF Sets New Record Of Highest Skydive Landing At Khardungla Pass In Leh