നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം തകര്‍ന്നു വീണു. ബുധനാഴ്ച രാവിലെ നാസിക്കിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ പരിക്കുകളോട് രക്ഷപ്പെട്ടു. 

 വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കിന്റെ തീവ്രത എത്രത്തോളമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

 അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.