ബിലാസ്പുര്‍:  അണക്കെട്ടിനു സമീപം 16 മണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി വ്യോമസേന. വെള്ളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ സമീപത്തെ മരച്ചില്ലയില്‍ പിടിച്ചിരിക്കുകയായിരുന്നു ഈ നേരമത്രയും ഇയാള്‍.

ഛത്തീസ്ഗഢിലെ ബിലാസ്പൂരിന്‌ സമീപത്തെ ഖുതാഘട്ട് അണക്കെട്ടിനു സമീപമാണ് സംഭവം. ഇന്നലെ വൈകുന്നേരത്തേടെയാണ് ഇദ്ദേഹം ആ ഭാഗത്തേക്ക് കടന്നത്. എന്നാല്‍ കനത്തമഴയും അണക്കെട്ടില്‍നിന്ന് ശക്തമായ അളവില്‍ വെള്ളം പുറത്തേക്കു വരികയും ചെയ്തതോടെ ഇയാള്‍ക്ക്‌തിരികെ കരയിലേക്ക് എത്താന്‍ സാധിച്ചില്ല.

ഏകദേശം 16 മണിക്കൂറോളമാണ് ഇദ്ദേഹം ഇവിടെ കുടുങ്ങിക്കിടന്നതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന എത്തുകയായിരുന്നു.

content highlights: IAF rescues man stuck in heavy flow of wastewater weir in Chhattisgarh’s Bilaspur