ന്യൂഡല്‍ഹി: എത്രയും വേഗം വീണ്ടും വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍നിന്ന് തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍. മുതിര്‍ന്ന വ്യോമസേനാ കമാന്‍ഡര്‍മാരോടും ചികിത്സിക്കുന്ന ഡോക്ടര്‍മാരോടുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രണ്ട് ദിവസമായി അഭിനന്ദന്‍. ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചു വരികയാണ്. വീണ്ടും വിമാനം പറത്തണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അടക്കമുള്ളവര്‍ അഭിനന്ദനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

Content Highlights: Abhinandan Varthaman, IAF