ഗജേന്ദ്ര സിങ് ഷെഖാവത്ത് | Photo: PTI
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാഹുലും പ്രിയങ്കയും രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആടിനെയും ചെമ്മരിയാടിനെയും തിരിച്ചറിയാനാകാത്തവരാണ് രാഹുലും പ്രിയങ്കയും. പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രിയെത്തിയത്. ബിജെപി കര്‍ഷക വിഭാഗത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.
Content Highlights: I would leave politics if Rahul and Priyanka can identify a corps by its leaf: Union minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..